മലപ്പുറം: ഫർണ്ണിച്ചർ ഷെഡിന് തീ പിടിച്ച് ഏഴു ലക്ഷം രൂപയുടെ നഷ്ടം. മഞ്ചേരി കാവനൂർ ഇരിവേറ്റിയിലെ സ്റ്റൈയിൻ വുഡ് ഫർണ്ണിച്ചർ ഷെഡാണ് അഗ്നിക്കിരയായത്. ഇന്ന് വൈകീട്ട് 5.30 നാണ് തീ പിടിച്ചത്. തോട്ടിലങ്ങാടി മാളിയേക്കൽ അഷ്റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫർണിച്ചർ ഷെഡ്. വിവരം ലഭിച്ചതിനെ തുടർന്ന് മഞ്ചേരി, തിരുവാലി അഗ്നി-രക്ഷാ നിലയങ്ങളുടെ മൂന്ന് ഫയർ യൂണിറ്റുകൾ സംയുക്തമായി ചേർന്നാണ് തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയത്.
മൂന്ന് ഷെഡുകൾ പൂർണ്ണമായും കത്തി നശിച്ചു. ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മഞ്ചേരി അഗ്നി-രക്ഷാ അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി. പ്രദീപിൻ്റെ നേതൃത്വത്തിൽ അസ്സി: സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, സീനിയർ ഫയർ & റസ്ക്യൂ ഓഫീസർമാരായ എം.പ്രദീപ് കുമാർ, ഇ.എം.അബ്ദു റഫീഖ്, ഫയർ & റസ്ക്യൂ ഓഫീസർമാരായ സി.പി.നിശാന്ത്, പി. സുമേഷ്, ഫയർ & റസ്ക്യൂ ഓഫീസർ (ഡ്രൈവർ) എൻ. ജയ്കിഷ്, ഹോം ഗാർഡ് എ.പി.അബൂബക്കർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.