തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമ്മാതാക്കളും റീട്ടെയിൽ ശൃംഖലയുമായ ടിപ്പ് ടോപ്പ് ഫർണിച്ചർ, മൊസാർട്ട് ഹോംസ് ഫർണിച്ചർ എന്നിവയിൽ നിന്ന് കേന്ദ്ര-സംസ്ഥാന പൊതുമേഖലാ ജീവനക്കാർക്ക് ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. ഷോറൂമുകളിൽ നിന്ന് ഫർണിച്ചറുകൾ വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്യുമ്പോൾ കേന്ദ്ര, സംസ്ഥാന പൊതുമേഖലാ ജീവനക്കാർക്ക് 10 ശതമാനം അധിക ക്യാഷ്ബാക്ക് ലഭിക്കും.
ആപ്പിൾകാർട്ട്, മോദിസ്, അർബൻക്ലാസ് തുടങ്ങിയ ടിപ്പ്ടോപ്പിന്റെ ബ്രാൻഡുകൾ വാങ്ങുമ്പോൾ നിലവിലുള്ള 40% കിഴിവുകൾക്കും ഓഫറുകൾക്കും പുറമേ ജീവനക്കാർക്ക് 10% അധിക ക്യാഷ്ബാക്ക് ലഭിക്കും.
3,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയുള്ള ഫർണിച്ചറുകൾക്ക് ഈ അധിക ക്യാഷ്ബാക്ക് നൽകുന്നതിന് പുറമെ, കമ്പനി ഇഎംഐ സൗകര്യവും നൽകും. സെപ്റ്റംബർ 7 വരെ മാത്രമായിരിക്കും ഈ ഓഫർ ലഭ്യമാകുക.