തിരുവനന്തപുരം: കേരളത്തിൽ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. നിലവിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണ്. ഈ ഒരു സാഹചര്യത്തിൽ ഇന്ധന നികുതി കുറയ്ക്കാൻ സാധിക്കില്ല. കേന്ദ്രം നികുതി കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
കേരള സർക്കാർ ഇതുവരെ ഒരു ഇന്ധന നികുതിയും വർധിപ്പിച്ചിട്ടില്ല. നികുതി വർധിപ്പിച്ചത് കേന്ദ്രസർക്കാരാണ്. അതുകൊണ്ട് ഇന്ധനവില വർധനവിന്റെ ഉത്തരവാദി കേന്ദ്രമാണ്. അത് അവർ തന്നെ ഏറ്റെടുത്തേ മതിയാകൂ എന്നും മന്ത്രി പറഞ്ഞു.