ചെന്നൈ: തമിഴ്നാട്ടിലെ സേലത്തിന് സമീപമുളള കണ്ടമ്പട്ടിയിൽ 20 മണിക്കൂർ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹത്തിന് ജീവൻവെച്ചു. 70 വയസുളള ബാലസുബ്രഹ്മണ്യ കുമാറാണ് ജീവിതത്തിലേക്ക് തിരിച്ചെ ത്തിയത്. ഇദ്ദേഹം മരിച്ചെന്ന് എന്ന് കരുതി സഹോദരൻ ശരവണൻ ഫ്രീസർ കമ്പനിയിലേക്ക് വിളിച്ച് ഒരു ഫ്രീസർ ആവശ്യപ്പെടുകയും, വൈകീട്ട് നാലുമണിയോടെയാണ് ഫ്രീസറിൽ വയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് ഫ്രീസർ തിരികെ വാങ്ങാൻ എത്തിയ ജീവനക്കാരാണ് മൃതദേഹത്തിന് അനക്കം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. 70കാരന്റെ കുടുംബക്കാർക്ക് മാനസിക പ്രശ്നങ്ങൾ ഉളളതായി സംശയമുണ്ട്.


