
പ്രവാചകനും അനുചരന്മാരും പുതിയൊരു ചരിത്രമാണ് ഹിജ്റയിലൂടെ രചിച്ചത്. സ്നേഹവും സൗഹൃദവും കൊണ്ട് ഒരു രാജ്യവും നാഗരികതയും പടുത്തുയർത്തുകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബി. മനോഹരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷ കൂടിയാണ് ഹിജ്റയെന്ന് “പ്രതീക്ഷയുടെ ചുവട് വെപ്പാണ് ഹിജ്റ” എന്ന വിഷയമവതരിപ്പിച്ച് എം.എം സുബൈറും. വ്യക്തമാക്കി. ഇഖ്ലാസ് എന്ന വിഷയം യൂനുസ് സലീമും, നിയ്യത്ത് എന്ന വിഷയം പി.പി ജാസിറും അവതരിപ്പിച്ചു. സി. ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാൽ ന ദ് വി ആമുഖ ഭാഷണം നടത്തി.

യൂത്ത് ഇന്ത്യ പ്രസിഡൻ്റ് വി.കെ അനീസ്, വനിതാ വിഭാഗം പ്രസിഡൻ്റ് സാജിദ സലീം എന്നിവരും സന്നിഹിതരായിരുന്നു. റിഫ ദിശ സെൻ്ററിൽ സംഘടിപ്പിച്ച സംഗമത്തിന് സമീർ ഹസൻ, മൂസ കെ. ഹസൻ, അശ്റഫ് അലി, ജലീൽ തുടങ്ങിയവർ നേതൃത്വം നൽകി.