മനാമ : ഫ്രന്റ്സ് സ്റ്റഡി സർക്കിൾ ഇസാ ടൗൺ യൂണിറ്റ് പൊതു പ്രഭാഷണം സംഘടിപ്പിച്ചു. അൽ ഇസ്ലാഹ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഇസ്തിഖാമത്ത് എന്ന വിഷയത്തിൽ എം.എം സുബൈർ പ്രസംഗിച്ചു. പ്രതീക്ഷയോടെയും ധൈര്യത്തോടെയും ദൈവിക മാർഗത്തിൽ ഉറച്ചു നിൽക്കാൻ വിശ്വാസികൾ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. അതിനു വേണ്ടിയുള്ള ഉറച്ച വിശ്വാസവും ആത്മാർത്ഥമായ പ്രവർത്തനങ്ങളുമാണ് ഇസ്തിഖാമത്ത് കൊണ്ട് വിവാക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിറ്റ് പ്രസിഡന്റ് ഇർഷാദ് കുഞ്ഞിക്കനി അധ്യക്ഷത വഹിച്ച പരിപാടിയിൽ നിദാൽ ഷാഹുൽ ഖിറാഅത്ത് നടത്തി. ഹാരിസ് നന്ദി പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി