മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ദിശ സെന്ററുമായി സഹകരി ച്ച് ഫാമിലി ഇഫ്താർ മീറ്റ്സംഘടിപ്പിച്ചു. ഒരുമയുടെ സന്ദേശം പകർന്ന സംഗമത്തിൽ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. മാധ്യമ പ്രവർത്തകൻ സിറാജ് പള്ളിക്കര ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. വിത്യസ്ത ആശയാദർശങ്ങളിൽ നിലകൊണ്ടു തന്നെ പല ദേശക്കാരായ മനുഷ്യർക്ക് ഒരേ മേൽക്കൂരക്ക് കീഴിൽ താമസിച്ച് പരസ്പരം സൗഹ്യദവും സഹവർത്തിത്വവും പുലർത്താൻ കഴിയുമെന്ന് ജീവിതം കൊണ്ട് തെളിയിച്ചവരാണ് പ്രവാസി സമൂഹത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ആശയ വ്യത്യാസങ്ങൾ സംഘർഷങ്ങളിലേക്ക് വഴിമാറുന്ന വർത്തമാന കാലത്ത് ഒരുമയുടെ പാഠങ്ങൾ പകരുന്ന സംഗമങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. സെഖയ റെസ്റ്റോറന്റിൽ വെച്ചു നടന്ന സംഗമത്തിൽ ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. ഫ്രന്റ്സ് മനാമ ഏരിയ പ്രസിഡന്റ് ഫാറൂഖ് വി പി സ്വാഗതവും ഏരിയ ജനറൽ സെക്രട്ടറി ജലീൽ മുല്ലപ്പിള്ളി നന്ദിയും പറഞ്ഞു. ഷമീം, സജീബ്, ഗഫൂർ മൂക്കുതല തുടങ്ങിയവർ നേതൃത്വം നൽകി.
