മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ദർശനം മുന്നോട്ട് വയ്ക്കുന്ന പ്രധാനപ്പെട്ട മൂല്യങ്ങളിൽ ഒന്നാണ് സഹവർത്തിത്വമെന്നും പരസ്പരം സ്നേഹിക്കുവാനും സഹവർത്തിത്വത്തോട് കൂടി ജീവിക്കിവാനുമാണ് പ്രവാചകൻ മുന്നോട്ട് വയ്ക്കുന്ന ദർശനത്തിന്റെ അകക്കാമ്പെന്നും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങൽ . സ്വന്തം ആദർശത്തിൽ അടിയുറച്ചു നിന്നുകൊണ്ട് തന്നെ ഇതര ആശയങ്ങളിൽ വിശ്വസിക്കുന്നവരെ കൂടെ ചേർത്ത് നിർത്തുവാനും അവരെ ബഹുമാനിക്കാനും സാധിക്കേണ്ടതുണ്ട്.പ്രവാസ ലോകത്ത് ജീവിക്കുമ്പോൾ പ്രയാസമനുഭവിക്കുന്ന ആളുകൾക്ക് താങ്ങും തണലുമാകാൻ നമുക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രന്റ്സ് സംഘടിപ്പിക്കുന്ന ‘പ്രവാചകന്റെ വഴിയും വെളിച്ചവും’ എന്ന ക്യാമ്പയിന്റെ ഭാഗമായി സിഞ്ചു യുണിറ്റ് നടത്തിയ സ്നേഹ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം
ഫ്രന്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സിഞ്ചു യുണിറ്റ് പ്രസിഡന്റ് ഷാഹുൽ ഹമീദ് സ്വാഗതവും സെക്രട്ടറി ജലീൽ മുല്ലപ്പിള്ളി നന്ദിയും പറഞ്ഞു . ഗഫൂർ മൂക്കുതല, സത്താർ, തഹ്യ ഫാറൂഖ് എന്നിവർ ഗാനങ്ങളും സിറാജ് പള്ളിക്കര കവിതയും അവതരിപ്പിച്ചു. അസീസ്, അസ്ലം, ഫൈസൽ, ഫാറൂഖ്, മുഹമ്മദ് ഷാജി എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.
