
ടീം ബിൽഡിംഗ്, ഐസ് ബ്രേക്കിംഗ്, ടീനേജ് കുട്ടികൾക്കുള്ള കലാപരിപാടികൾ, മാജിക്ക് അവതരണം, കടംകഥ എന്നിവക്ക് എ.എം.ഷാനവാസ്, മുഹമ്മദ് ഷാജി മാഷ്, സജീബ്, അലി അഷ്റഫ്, നൗമൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
മനാമ ഏരിയ വനിതാ വിഭാഗം പ്രസിഡൻറ് ഫസീല ഹാരിസിന്റെ മോട്ടിവേഷൻ ക്ലാസ്സും പരസ്പര ബന്ധത്തെ കുറിച്ച് നദീറ ഷാജിയുടെ ഉൽബോധനവും പ്രവർത്തകർക്ക് പുതിയ അറിവുകൾ നൽകി.
ഫ്രന്റ്സ് അസോസിയ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, മനാമ ഏരിയ പ്രസിഡൻ്റ് മുഹമ്മദ് മുഹിയുദ്ദീൻ, ഏരിയ സെക്രട്ടറി ഫാറൂഖ് തുടങ്ങിയവരും സംസാരിച്ചു.
ബദറുദ്ധീൻ പൂവ്വാർ, ഗഫൂർ മൂക്ക് തല, ലത്തീഫ്, അബ്ദുൽ നാസർ നൂർ, സവാദ്, റിയാസ്, അസ്ലം, ജാഫർ ,ബുഷ്റ ഹമീദ്, സാജിത സലിം, സൽമ സജീബ്, തഹിയ്യ ഫാറൂഖ്, നസീമ മൂഹിയുദ്ധീൻ, ബുഷ്റ ഹമീദ്, ഷഹീന നൗമൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
