മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മുഹറഖ് ഏരിയയുടെ 2022-2023 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സമീറ നൗഷാദും ജനറൽ സെക്രട്ടറിയായി ഹേബ നജീബും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റായി സുബൈദ കെ.വി, ജോ. സെക്രട്ടറിയായി റഷീദ മുഹമ്മദലി എന്നിവരെയും തെരഞ്ഞെടുത്തു. നാസിയ ഗഫ്ഫാർ, ജസീന അഷ്റഫ് , സന റജുൽ എന്നിവരാണ് മറ്റ് ഏരിയാ സമിതി അംഗങ്ങൾ.
തെരഞ്ഞെടുപ്പിന് മുഹറഖ് ഏരിയ പ്രസിഡന്റ് അബ്ദുൽ ജലീൽ, ഷാനവാസ് എ.എം എന്നിവർ നേതൃത്വം നൽകി.
യൂണിറ്റ് ഭാരവാഹികൾ
കസിനോ: മുഫ്സീറ (പ്രസിഡൻറ് ), നുസൈബ റഫീഖ് (സെക്രട്ടറി ), സമീറ (ജോ. സെക്രട്ടറി ).
ഹിദ്ദ്: സുബൈദ കെ.വി (പ്രസിഡൻറ് ), മറിയം ജസീല (വൈസ് പ്രസിഡൻറ്), റഷീദ മുഹമ്മദലി (സെക്രട്ടറി ), ഷാഹിന അൽതാഫ് (ജോ. സെക്രട്ടറി ).
മുഹറഖ്: നുഫീല ബഷീർ (പ്രസിഡൻറ്), ഹേബ ശക്കീബ് (വൈസ് പ്രസിഡൻറ്), മുർഷിദ സലാം (സെക്രട്ടറി ), നാസിയ ഗഫ്ഫാർ (ജോ. സെക്രട്ടറി).
