മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകർക്കും കുടുംബങ്ങൾക്കും വേണ്ടി ഇഫ്താർ സംഘടിപ്പിച്ചു. രണ്ടു വർഷത്തെ കോവിഡ് കാലത്തിനു ശേഷമുള്ള ഇഫ്താറിൽ വളരെ ആവേശത്തോടെയായിരുന്നു പ്രവർത്തകരുടെ പങ്കാളിത്തം. നോമ്പ് പരസ്പരമുള്ള സ്നേഹവും സാഹോദര്യവും സുദൃഢമാക്കാനുള്ളതാണെന്ന് ഇഫ്താർ സന്ദേശത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അഭിപ്രായപ്പെട്ടു.
ദുരിതത്തിലും പ്രയാസത്തിലും അകപ്പെട്ടുപോവുന്നവരെ ചേർത്ത് പിടിക്കാൻ നോമ്പ് ഓരോരുത്തരെയും പ്രചോദിപ്പിക്കേണ്ടതുണ്ട്. കേവലം ഔപചാരികതകൾക്കപ്പുറം ആത്മാർത്ഥമായ സഹൃദമാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതവും ഷാനവാസ് എ.എം. നന്ദിയും പറഞ്ഞു. സുബൈർ എം.എം. യൂനുസ് രാജ്, അബ്ദുൽ ജലീൽ, നദീറ ഷാജി, സമീർ ഹസൻ, ഫാറൂഖ്, ജാസിർ പി.പി, മുഹമ്മദലി സി.എം, ഖാലിദ് സി, അനീസ് വി.കെ, അബ്ദുൽ ഹഖ്, അഹമ്മദ് റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.