മനാമ: ബഹ്റൈൻ പ്രവാസ ഭൂമികയിൽ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോവുമെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം പറഞ്ഞു. വെസ്റ്റ് റിഫയിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളെ പുതിയ അവസരങ്ങളാക്കി മാറ്റണം. ഭാവിയെ കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് ഓരോ പ്രവർത്തകൻ്റെയും കൈമുതൽ. ജീവിതത്തിൽ മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് സഹജീവികളുടെ നന്മക്കും ക്ഷേമത്തിനും വേണ്ടി മുന്നിട്ടിറങ്ങാനും സാധിക്കണം. പരസ്പരമുള്ള സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനുള്ള സമയം കണ്ടെത്താൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ രണ്ടു വർഷത്തെ റിപ്പോർട്ട് സെക്രട്ടറി യൂനുസ് രാജ് അവതരിപ്പിച്ചു. അലി അഷ്റഫ്, സലിം ഇ.കെ, മുഹമ്മദലി, എ.എം.ഷാനവാസ് തുടങ്ങിയവർ റിപ്പോർട്ട് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
2024 -2025 കാലയളവിലെ പ്രവർത്തന പദ്ധതികൾ വൈസ് പ്രസിഡന്റ് ജമാൽ നദ്വി വിശദീകരിച്ചു. എക്സിക്യുട്ടീവ് അംഗം അബ്ദുൽ ഹഖ്, ജാസിർ പി.പി, വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം, ടീൻ ഇന്ത്യ ബോയ്സ് ക്യാപ്റ്റൻ ഷാദി റഹ്മാൻ, ടീൻസ് ഗേൾസ് ക്യാപ്റ്റൻ മറിയം ബഷീർ, മനാമ ഏരിയ പ്രസിഡന്റ് മുഹിയുദ്ധീൻ എം.എം, റിഫ ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ്, മുഹറഖ് ഏരിയ പ്രതിനിധി മുഹമ്മദ് അലി തുടങ്ങിയവർ പ്രസംഗിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ദിയ നസീം, തമന്ന നസീം എന്നിവർ ഗാനമാലപിച്ചു.