മനാമ: കേരളത്തിലെ പ്രമുഖ പ്രഭാഷകനും ഇസ്ലാമിക പണ്ഡിതനുമായ സലീം മമ്പാടിനു ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സ്വീകരണം നൽകി. “തണലാണ് പ്രവാചകൻ” എന്ന പ്രമേയത്തിൽ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന കാംപയിന്റെ ഭാഗമായി നടത്തുന്ന സൗഹൃദ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ് അദ്ദേഹം. “സ്നേഹദൂതനായ പ്രവാചകൻ” എന്ന തലക്കെട്ടിൽ നടക്കുന്ന സമ്മേളനം നാളെ വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടക്കും. ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും മുസ്തഫ മസ്ജിദ് ഖതീബുമായ ശൈഖ് ഉസാമ ഫുആദ് ഉബൈദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാദർ പോൾ മാത്യു, ഇസ്കോൺ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ (കീർത്തനേശ കൃഷ്ണദാസ് ) എന്നിവരും സമ്മേളനത്തെ അഭിസംബോധന ചെയ്യും.എയർപോർട്ടിൽ സലിം മമ്പാടിനെ ഫ്രന്റ്സ് വൈസ് പ്രസിഡന്റ് എം.എം.സുബൈർ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, അബ്ദുൽ മജീദ് തണൽ, മൂസ കെ.ഹസൻ, ജലീൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി