
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനും മലർവാടി ബാലസംഘവും സയുക്തമായി ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിക്കുന്നു. നാളെ (19-08-2022) വൈകുന്നേരം 4 മണിക്ക് മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക, സാംസ്ക്കാരിക മേഖലയിലുള്ള പ്രമുഖർ പങ്കെടുക്കും. മലർവാടി കൂട്ടുകാർ അവതരിപ്പിക്കുന്ന ദേശഭക്തിഗാനം , മാർച്ച് പാസ്റ്റ്, നൃത്തം, ഫാൻസി ഡ്രസ്, സ്വാതന്ത്ര്യ ദിന ഗാനങ്ങൾ, തുടങ്ങിയ വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
