മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയ ഡോ. നഹാസ് മാളക്ക് നേതാക്കൾ എയർപോർട്ടിൽ സ്വീകരണം നൽകി.ഇന്ന് മുഹറഖ് അൽ ഇസ്ലാഹ് ഹാളിൽ നടക്കുന്ന ഏക ദിന പഠന സഹവാസത്തിന് അദ്ദേഹം നേതൃത്വം നൽകും.വ്യാഴം രാത്രി നടക്കുന്ന പൊതുപരിപാടിയിൽ അദ്ദേഹം “മക്കളോടൊപ്പം വളരാം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. വെള്ളിയാഴ്ച യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിലും ഫ്രന്റ്സ് സംഘടിപ്പിക്കുന്ന സൗഹൃദ സംഗമത്തിലും അദ്ദേഹം പങ്കെടുത്ത് സംസാരിക്കും.
പ്രമുഖ സോഷ്യൽ ആക്റ്റിവിസ്റ്റും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡൻ്റുമാണ് ഡോ. നഹാസ് മാള. നേരത്തെ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ്, ദേശീയ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന വാഗ്മിയും പണ്ഡിതനും കൂടിയായ അദ്ദേഹം വിശുദ്ധ ഖുർആൻ ചെറുപ്പത്തിൽ തന്നെ ഹൃദ്യസ്ഥമാക്കിയിട്ടുണ്ട്. ഫ്രന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, കേന്ദ്ര സമിതി അംഗം അബ്ദുൽ ഹഖ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി. കെ. അനീസ്, എ. എം. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ എയർ പോർട്ടിൽ സ്വീകരിച്ചു.