മനാമ: ദിശ സെന്റർഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ചു കൊണ്ട് റമദാനിൽ നടത്തിയ പ്രശ്നോത്തരിയുടെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം സരിത മോഹൻ, രണ്ടാം സ്ഥാനം രത്നവല്ലി ഗോപകുമാർ, മൂന്നാം സ്ഥാനം ശ്രീലത പങ്കജ് എന്നിവർ കരസ്ഥമാക്കി. ഫ്രന്റ്സ് ആക്ടിംഗ് പ്രസിഡണ്ട് ജമാൽ നദ്വി ഇരിങ്ങൽ , ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് എന്നിവർ വിജയികളെഅനുമോദിച്ചു. ആഷിഖ് എരുമേലി, നൗഷാദ്, ഷമീം, ബുഷ്റ റഹീം,സമീറ നൗഷാദ്,സോനസക്കരിയ, ഷംലശരീഫ്, സഫിയ സമദ്,റഷീദ സുബൈർ, എന്നിവർ നേതൃത്വം നൽകി.
