മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദിയുടെ വനിതാ വിഭാഗം ‘ഈദ് മർഅ’ എന്ന പേരിൽ സംഘടിപ്പിച്ച പെരുന്നാൾ പരിപാടി ശ്രദ്ധേയമായി. നടിയും സംവിധായികയും ആയ സിംല ജാസിം ഖാൻ പരിപാടി ഉത്ഘാടനം ചെയ്തു. വനിതാ വിഭാഗം ആക്ടിങ് പ്രഡിഡന്റ് നദീറ ഷാജി അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതം പറഞ്ഞു. കോവിഡ് മഹാമാരി മൂലം കൂടിച്ചേരലുകൾ അസാധ്യമായ രണ്ടു വർഷത്തിന് ശേഷമുള്ള ഈദ് സംഗമത്തിൽ എല്ലാവരും ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് പങ്കെടുക്കാൻ എത്തിയത്.
ഉമ്മുസൽമ, റസിയ പരീത്, ഹേബ ഷക്കീബ്, റുബീന ഫിറോസ് എന്നിവരുടെ മാപ്പിളപ്പാട്ട്, ദിയയും തമന്നയും ചേർന്നവതരിപ്പിച്ച ഫ്യൂഷൻ സോങ്, മലർവാടി കൂട്ടുകാർ അവതരിപ്പിച്ച ഒപ്പന, മെഹറ മൊയ്തീനും സംഘവും അവതരിപ്പിച്ച വട്ടപ്പാട്ട്, ഹേബ ഷക്കീബും സംഘവും അവതരിപ്പിച്ച സംഘ ഗാനം, ജമീല അബ്ദുറഹ്മാൻ, മറിയം എന്നിവരുടെ കവിത, മുഫ്സീറയുടെ കഥ, ടീൻസ് വിഭാഗം കുട്ടികൾ അവതരിപ്പിച്ച സംഘ ന്രത്തം എന്നിവ പരിപാടിക്ക് കൊഴുപ്പേകി. ജന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ എന്നിവരുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയുടെ അവതാരക ഫസീല ഹാരിസ് ആയിരുന്നു. ഫാത്തിമ സ്വാലിഹ്, സമീറ നൗഷാദ്, നജ്മ സാദിഖ്, ബുഷ്റ റഹീം, ഹസീബ ഇർഷാദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. സർഗ വേദി വനിതാ വിഭാഗം കൺവീനർ മെഹറ മൊയ്ദീൻ നന്ദി പറഞ്ഞു.
