മനാമ: ഹിജാബ് ധരിക്കാനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനാപരമാണെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം അഭിപ്രായപ്പെട്ടു. ഒരു പൗരന് ഇഷ്ടമുള്ള മതവും ആശയങ്ങളും തെരഞ്ഞെടുക്കാനും പ്രചരിപ്പിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നതാണ്. ഇതിന് നേർവിപരീതമാണ് കർണാടകയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. നാനാത്വത്തിൽ ഏകത്വം ഉൽഘോഷിക്കപ്പെടുന്ന ഇന്ത്യയിൽ കേന്ദ്ര ഭരണകൂടം ഒരു വിഭാഗത്തോട് മാത്രം കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഹിജാബ് വിഷയത്തിൽ അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള നിയമ പോരാട്ടം തുടരണമെന്നും വനിതാ വിഭാഗം ആവശ്യപ്പെട്ടു.
