മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ 2022 -2023 കാലയളവിലേക്കുള്ള പ്രസിഡന്റ് ആയി സക്കീന അബ്ബാസിനെയും ജനറൽ സെക്രട്ടറിയായി ഷൈമില നൗഫലിനേയും തെരഞ്ഞടുത്തു. ജമീല ഇബ്രാഹിം വൈസ് പ്രസിഡന്റും നദീറ ഷാജി അസിസ്റ്റന്റ് സെക്രട്ടറിയുമാണ്. മെഹ്റ മൊയ്തീൻ, ബുഷ്റ റഹീം, ഹസീബ ഇർഷാദ്, സമീറ നൗഷാദ്, നജ്മ സാദിഖ്, ഫാത്തിമ സ്വാലിഹ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളുമാണ്. തെരഞ്ഞെടുപ്പിന് ഫ്രന്റ്സ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി, ജനറൽ സെക്രട്ടറി എം. അബ്ബാസ് എന്നിവർ നേതൃത്വം നൽകി.
