മനാമ: ക്ളേ മോഡലിംഗിൽ ദേശീയ, അന്തർ ദേശീയ പുരസ്കാരം നേടിയ അഫ്രീൻ അദ്നാനെയും ഓൾ ഇന്ത്യ എൻ.ഐ.ടി എക്സാമിൽ ഏഴാം റാങ്ക് നേടിയ അമർ നിഹാൽ ഷൗക്കത്തലിയെയും ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ അനുമോദിച്ചു. അഫ്രീൻ അദ്നാൻ ‘മലർവാടി’യുടെ ജിദ്ഹഫ്സ് യൂണിറ്റ് പ്രവർത്തകയും അമർ നിഹാൽ ടീൻ ഇന്ത്യ ബഹ്റൈൻ മെമ്പറുമാണ്.
രണ്ടു പേർക്കുമുള്ള ഉപഹാരം ഫ്രന്റസ് പ്രസിഡണ്ട് ജമാൽ ഇരിങ്ങൽ കൈമാറി.ആക്ടിംഗ് ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും ടീൻ ഇന്ത്യ കോർഡിനേറ്റർ മുഹമ്മദ് ഷാജി സമാപനവും നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് സഈദ് റമദാൻ അനുമോദന പ്രസംഗം നടത്തി. സക്കീന അബ്ബാസ്, നൗമൽ റഹ്മാൻ, ഗഫൂർ മൂക്കുതല തുടങ്ങിയവർ നേതൃത്വം നൽകി.
