മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം മനാമ ഏരിയ സ്തനാർബുദ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൂം പ്ലാറ്റ് ഫോമിൽ നടന്ന പരിപാടിയിൽ കിംസ് ഹോസ്പിറ്റൽ ഗൈനക്കോളജി വിഭാഗം ഡോ. ബ്ലസ്സി വിഷയാവതരണം നടത്തി. സ്തനാർബുദം മൂലമുമുള്ള മരണങ്ങൾ ഭൂരിഭാഗവും പ്രാരംഭ ഘട്ടത്തിലുള്ള രോഗ നിർണ്ണയത്തിന്റെ അഭാവം കൊണ്ടാണെന്ന് അവർ വ്യക്തമാക്കി. ചിട്ടയായ ജീവിതത്തിലൂടെയും വ്യക്തമായ പരിശോധനകളിലൂടെയും രോഗത്തെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഏരിയ ആക്റ്റിങ്ങ് ഓർഗനൈസർ ഷംല ഷരീഫിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ അഫ് നാൻ ഷൗക്കത്തലി പ്രാർത്ഥനാഗീതം ആലപിച്ചു. വനിതാ ഏരിയ കമ്മിറ്റി അംഗം നൂറ ഷൗക്കത്തലി സ്വാഗതവും സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും പറഞ്ഞു.
