മനാമ: ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്ന “പ്രവാചകൻ്റെ വഴിയും വെളിച്ചവും” എന്ന കാമ്പയിന്റെ ഭാഗമായി മുഹറഖ് യൂണിറ്റ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഫ്രൻ്റ്സ് വൈസ് പ്രസിഡന്റ സഈദ് റമദാൻ നദ് വി മുഖ്യ പ്രഭാഷണം നിർവഹിച്ചു. മത സമൂഹങ്ങൾ തമ്മിൽ സൗഹാർദം കാത്തുസൂക്ഷിക്കുകയും പാരസ്പര്യം നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടതും ഏവരുടെയും ബാധ്യതയാണെന്ന് അദ്ദേഹം ഉണർത്തി. സംശയ ദൃഷ്ടിയോടെ സഹോദര മതത്തിൽ പെട്ടവരെ കാണുകയും മതിൽ കെട്ടുകൾ സൃഷ്ടിച്ചും നുണകൾ പ്രചരിപ്പിച്ചും സൗഹാർദ അന്തരീക്ഷത്തെ തകർക്കാനുളള ശ്രമങ്ങളെ കരുതിയിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം സ്നേഹ സംഗമങ്ങൾ നാട്ടിൽ വ്യാപകമായി നടത്തേണ്ടതുണ്ടെന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഗൾഫ്
മാധ്യമം ബ്യൂറോ ചീഫ് സിജു ജോർജ്, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് എക്സിക്യൂട്ടീവ് അംഗം റിജോ തങ്കച്ചൻ, ആന്റോ, റിയാസുദ്ദീൻ, ജലീൽ അബ്ദുല്ല എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് എറിയാട് അധ്യക്ഷത വഹിച്ച
സംഗമത്തിൽ ഷാക്കിർ കൊടുവള്ളി നന്ദി പറഞ്ഞു.