മനാമ: ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷനും ദിശ സെന്ററും സംയുതമായി സംഘടിപ്പിക്കുന്ന “പ്രവാചകൻ്റെ വഴിയും വെളിച്ചവും ” എന്ന കാമ്പയിൻ്റെ ഭാഗമായി മനാമ ഏരിയ വനിതാ വിഭാഗം ‘തർത്തീൽ’ എന്ന തലക്കെട്ടിൽ ഖുർആൻ പാരായണ മൽസരം സംഘടിപ്പിച്ചു. സഫ മുഹമ്മദലി, സൈനബ് നഫീസ, സുആദ ഇബ്രാഹിം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഫ്രൻ്റ്സ് വനിതാ വിഭാഗം പ്രസിഡൻ്റ് ജമീല ഇബ്രാഹീം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ബുഷ്റ ഹമീദിൻ്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടിയിൽ മനാമ ഏരിയ ആക്ടിംഗ് പ്രസിഡൻ്റ് ഷംല ഷരീഫ് അദ്ധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് അംഗം നൂറ ഷൗക്കത്തലി സ്വാഗതവും ഏരിയ സെക്രട്ടറി ഫസീല ഹാരിസ് നന്ദി പറഞ്ഞു.
