മനാമ: മലർവാടി ബാലസംഘം മുഹറഖ് ഏരിയ ഓണം സ്വാതന്ത്ര്യദിനം ആഘോഷത്തിെൻറ ഭാഗമായി “സ്വാതന്ത്രത്തിൻ പോന്നോണം” ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. ദേശഭക്തിഗാനം,ഓണപാട്ട്, പ്രഛന്നവേഷം, പ്രസംഗം, ചിത്രംവര, ക്വിസ്, എന്നീ പരിപാടികൾ ആഘോഷത്തിെൻറ ഭാഗമായി നടത്തി. മുഹറഖ് ഏരിയ മലർവാടി കോ ഓർഡിനേറ്റർ ജലീൽ അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. റാസിൻ റൂബൈദ്, ഇവാനാ ബെന്നി എന്നിവർ ദേശഭക്തി ഗാനം ആലപിച്ചു.
അസ്ര മാറിയം, അഹിയാൻ തനിഷ് ഓണപാട്ടുകൾ അവതരിപ്പിച്ചു. മർവ ഫാത്തിമ, ഇവാനാ ബെന്നി എന്നിവർ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തി. മോനാ, ഐഡൻ ജോ ലിബിൻ, എൽദിൻ ബെന്നി, എൽദോ ബെന്നി, ഇവാനാ എന്നിവർ സരോജിനി നായിഡു, മാവേലി, ഗാന്ധിജി, നെഹ്റു, എന്നീ പ്രഛന്നവേഷവും, അവതരിപ്പിച്ചു. ചിത്ര രചനയിൽ ഫാത്തിമ ജുമാന, ഹവവാ, ജുനൈദ്, ഫാത്തിമ സിബ അയിഷാ നൂറിൻ, തൻഹ ഫാത്തിമ, മുഹമ്മദ് അഹിൽ കോയ, മോനാ, റനീം, ഹെമ്ര സൈനബ, എൽദിന്‍, എൽദോ, ഇവാനാ, അബ്ദുൽ അഹദ്, മുഹമ്മദ് ആദിൽ നൗഷാദ്, മെഹന്ന ഖദീജ, നെയ്റ മറിയം, മനാൽ, റിയ അയിഷാ, അഹിയാൻ താനിഷ്, മർവ ഫാത്തിമ എന്നിവരുടെ ചിത്രങ്ങൾ ഒാൺലൈനിൽ പ്രദർശിപ്പിച്ചു. സ്വതന്ത്ര്യദിനം ഓണം എന്നീ വിഷയങ്ങളിൽ സംഘടിപ്പിച്ച ഫാമിലി ക്വിസ് പരിപാടിയുടെ മാറ്റ് കൂട്ടി.
ഒന്നാം സ്ഥാനം ഇവാനാ ആൻഡ് ടീം, രണ്ടാം സ്ഥാനം അഹിയാൻ ആൻഡ് ടീം അഹ്മദ് ആൻഡ് ടീം, മൂന്നാം സ്ഥാനം റിയ അയിഷാ ആൻഡ് ടീം എന്നിവർ കരസ്ഥമാക്കി. മെഹന്ന ഖദീജയുടെ പ്രാർത്ഥന ഗീതം ആലപിച്ചു. മുഹമ്മദ് ഏരിയാട് സ്വാഗതവും, മലർവാടി കൺവീനർ ഫാത്തിമ വസീം നന്ദിയും പറഞ്ഞു. മുർഷിദ സലാം പരിപാടികൾ നിയന്ത്രിച്ചു. ശാക്കിർ കൊടുവളളി, എ എം ഷാനവാസ്, സുബൈദ, ശഹനാസ്, നെജ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
