മനാമ: ആഗോള തലത്തിൽ മലയാളി വിദ്യാർഥികൾക്കായി നടത്തിയ മലർവാടി ‘ഗ്ലോബൽ ലിറ്റിൽ സ്കോളർ’ വിജ്ഞാനോത്സവത്തിന്റെ മെഗാ ഫിനാലെയിൽ ബഹ്റൈനിൽ നിന്നും മാറ്റുരച്ച പ്രതിഭകളെ ആദരിച്ചു. എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഹയാ മർയം ഒന്നാം സമ്മാനമായ ലാപ്ടോപ് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജനിൽ നിന്നും സ്വീകരിച്ചു. യോകോഗാവ മിഡിൽ ഈസ്റ്റ് കമ്പനിയിൽ പ്ലാനിങ് മാനേജർ ആയ അബ്ദുൽ ആദിലിന്റെയും ഡോക്ടർ റെഹ്നയുടെയും മകളാണ് എഷ്യൻ സ്കൂൾ വിദ്യാർഥിനിയായ ഹയാ മർയം.
സിഞ്ചിലെ ഫ്രൻറ്സ് അസോസിയേഷൻ ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ മലർവാടി രക്ഷാധികാരി ജമാൽ നദ്വി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ ഗ്രാന്റ് ഫിനാലെയുടെ സെക്കന്റ് റൗണ്ടിൽ വിവിധ വിഭാഗങ്ങളിൽ മാറ്റുരച്ച കുട്ടികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. മലർവാടി കൺവീനർ നൗമൽ സ്വാഗതവും
ഫ്രൻറ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ് വി സമാപനവും നിർവഹിച്ചു.
ഫ്രൻറ്സ് അസോസിയേഷൻ ആക്ടിങ് ജന. സെകട്ടറി അബ്ബാസ് മലയിൽ, യൂത്ത് ഇന്ത്യ പ്രസിഡന്റ് വി.കെ അനീസ്, സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ, ടീൻ ഇന്ത്യ കോർഡിനേറ്റർ മുഹമ്മദ് ഷാജി , വനിത വിഭാഗം ജന : സെക്രട്ടറി നദീറ ഷാജി , എക്സിക്യൂട്ടീവ് അംഗങ്ങളായ സജീബ്, നൗഷാദ് കണ്ണൂർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.