മനാമ : പ്രവാസി എഴുത്തുകാരി ഉമ്മു അമ്മാറിൻ്റെ ‘ഓലമേഞ്ഞ ഓർമകൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ ചിന്തകനും സഞ്ചാരിയുമായ സജി മാർക്കോസ് നിർവഹിച്ചു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി ജോൺ പുസ്തകം ഏറ്റുവാങ്ങി. ഫ്രൻഡ്സ് സർഗവേദി സംഘടിപ്പിച്ച ചടങ്ങിൽ കവിയും കൗൺസിലറുമായ സലീം ഇ.കെ പുസ്തകം പരിചയപ്പെടുത്തി. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സർഗവേദി കൺവീനർ അബ്ദുൽ ഹഖ് സ്വാഗതവും ഗഫൂർ മൂക്കുതല നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, വനിതാവിഭാഗം വൈസ് പ്രസിഡന്റ് സാജിദ സലീം, മീഡിയ വൺ ബഹ്റൈൻ റിപോർട്ടർ സിറാജ് പള്ളിക്കര, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ , എഴുത്തുകാരി ദീപ ജയചന്ദ്രൻ, കവി മനു കാരയാട് , അഡ്വ. ജലീൽ, ജമീല അബ്ദുറഹ്മാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ‘ഓലമേഞ്ഞ ഓർമകൾ’ പുസ്തക രചയിതാവ് ഉമ്മുഅമ്മാർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് സമീർ ഹസൻ ഉമ്മു അമ്മാറിന് മൊമന്റോ നൽകി ആദരിച്ചു. ജന്നത്ത് നൗഫൽ മിന്നത്ത് നൗഫൽ എന്നിവർ പ്രാർത്ഥനാഗാനം ആലപിച്ചു. ഷിജിന ആശിഖ് പരിപാടിയുടെ അവതാരകയായിരുന്നു.
Trending
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- മയക്കുമരുന്ന് തടയല്‍: വിവരക്കൈമാറ്റ സഹകരണത്തിന് അറബ് ലോകത്ത് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് ഒന്നാം സ്ഥാനം
- കുവൈത്ത് ഇന്റര്‍നാഷണല്‍ ഖുറാന് അവാര്‍ഡ്: ബഹ്റൈന്‍ മൂന്നാം സ്ഥാനം