മനാമ: ഹൃസ്വ സന്ദർശനത്തിന് ബഹ്റൈനിലെത്തിയ മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനെ ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു. പ്രവാസി സമൂഹത്തിന്റെ പ്രശ്ന, പരിഹാരങ്ങളെ കുറിച്ച് അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ പങ്കു വെച്ചു. പ്രവാസികളുടെ ക്രയ ശേഷികൾ അവരുടെ തന്നെ ഉന്നമനത്തിനു വേണ്ടി വിനിയോഗിക്കാൻ അതാത് സർക്കാരുകൾ തയ്യാറാവണമെന്നും, അതിനു വേണ്ടിയുള്ള ക്രിയാത്മകമായ ഇടപെടലുകൾ പ്രവാസി സംഘടനകളിൽ നിന്നും ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഫ്രൻ്റ്സ് പ്രസിഡന്റ് സഈദ് റമദാൻ നദ് വി, ജന. സെക്രട്ടറി അബ്ബാസ് മലയിൽ, പി.ആർ സെക്രട്ടറി ഗഫൂർ മൂക്കുതല, എക്സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് മുഹ് യുദ്ദീൻ, മുഹമ്മദ് ഷാജി എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
