മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ടീൻസ് ഇന്ത്യ, മലർവാടി ബാലസംഘം എന്നിവയുമായി സഹകരിച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കുട്ടികളുടെ ദേശഭക്തിഗാനങ്ങൾ, സ്വാതന്ത്ര്യ ദിന ക്വിസ്, പ്രസംഗം, ഗാനങ്ങൾ , മാജിക് , ചിത്ര പ്രദർശനം തുടങ്ങിയ പരിപാടികൾ അറിവും ആനന്ദവും പകരുന്നതായിരുന്നു. ഫ്രന്റ്സ് വനിതാവിഭാഗം പ്രസിഡന്റ് സാജിത സലീം ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ റഷീദ സുബൈർ ദേശീയദിന സന്ദേശം നൽകി. വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ഷബീഹ ഫൈസൽ സ്വാഗതവും സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും പറഞ്ഞു. ഫ്രൻ്റ്സ് റിസോഴ്സ് പേഴ്സൺമാരായ നൗറിൻ ഹമീദ്, ഷഹീന നൗമൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഡെയിലിൻ അൽഫോൺസ്, ഫാദിയ സിറാജ് , അദ്ധ്വിക , ജുമാന , അംന , ഹെസ്സ ഹവ്വ , അമേയ റിനീഷ് , ലിബാൻ ലതീഫ്, റിഹാൻ , ഹംദാൻ ജാസിർ , മനാൽ , അഫ്നാൻ ഷൗക്കത്തലി, തമന്ന ഹാരിസ്, ഷെയ്ഖ അബ്ദുല്ല, സഫ ഷാഹുൽ ഹമീദ്, ഫാത്തിമ ശിഫ , അവ്വാബ് സുബൈർ, ലിബ , ആമിന, ആയിശ സൈബ, ഫാത്തിമ , ഹിന, ജുനൈദ് ,മുഹമ്മദ് ഇഹ്സാൻ , ഹനിയ അഫ്രീൻ , അശൽ , അശാസ് , ജഗൻ ആർ നായർ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ഏരിയ ടീൻസ് കൺവീനർ അസ്ര അബ്ദുല്ല ഏരിയ സമിതി അംഗങ്ങളായ ബുഷ്റ ഹമീദ് , റസീന അക്ബർ എന്നിവർ പരിപാടി ക്ക് നേതൃത്വം നൽകി.