മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ കീഴിലുള്ള വിവിധ യുണിറ്റുകൾ ഇഫ്താർ മീറ്റുകൾ സംഘടിപ്പിച്ചു. സിഞ്ച് , മനാമ, ജിദ്ഹഫ്സ്, ഗുദൈബിയ , ജുഫൈർ യുണിറ്റുകൾ നടത്തിയ ഇഫ്താർ മീറ്റുകളിൽ കുടുംബങ്ങളും ബാചിലേഴ്സും ഉൾപ്പെടെ നിരവധിയാളുകൾ പങ്കെടുത്തു. ടി.മുഹമ്മദ് വേളം, മുഹമ്മദലി സി.എം, ഖാലിദ്. സി എന്നിവർ റമദാൻ സന്ദേശം നൽകി.
വ്രതത്തിലൂടെ വിശ്വാസികൾ കൂടുതൽ കർമ്മനിരതരാവണം എന്ന് പ്രഭാഷകർ അഭിപ്രായപെട്ടു. മുനീർ എം. എം , നിയാസ് കണ്ണിയൻ, ഗഫൂർ മൂക്കുതല, ഫൈസൽ, ബഷീർ കാവിൽ, ഷൗക്കത്ത് , ഇർഷാദ്, ബഷീർ, സിറാജ്, റഫീഖ് തുടങ്ങിയവർ വിവിധ യുണിറ്റുകളിൽ പരിപാടികൾക്ക് നേതൃത്വം നൽകി.