മനാമ: ബഹ്റൈനിന്റ 50 -മത് ദേശീയ ദിനമാഘോഷിക്കുന്ന വേളയിൽ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, പ്രധാന മന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും രാജ്യനിവാസികൾക്കും പ്രവാസി സമൂഹത്തിനും ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് ആശംസകൾ നേർന്നു.
രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്ന ദീർഘ വീക്ഷണവും കാര്യ പ്രാപ്തിയുമുള്ള ഭരണാധികാരികളാണ് ബഹ്റൈനെ വേറിട്ടതാക്കുന്നത്.എല്ലാ മേഖലകളിലും വലിയ നേട്ടമാണ് രാജ്യം ഇതിനകം കൈവരിച്ചത്. വികസനത്തിന്റെ ഗുണഫലങ്ങൾ സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ അനുഭവിക്കാൻ സാധിക്കുന്ന രാജ്യമാണ് ബഹ്റൈൻ. കോവിഡിന്റെ പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാവശ്യമായ വിവിധ വികസന പദ്ധതികളാണ് രാജ്യം നടപ്പിലാക്കികൊണ്ടിരിക്കുന്നത്.
സഹവർത്തിത്വത്തിലൂടെ സമാധാനമെന്ന ആശയം പ്രായോഗികമാക്കാൻ സാധിച്ച ഭരണാധികാരികളും ബഹ്റൈൻ ജനതയും വിസ്മയം സൃഷ്ടിക്കുന്നുവെന്നും ഫ്രന്റ്സ് അസോസിയേഷൻ ഇറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.