മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയയുടെ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസ് മലയിൽ ആണ് പ്രസിഡന്റ്.
നജാഹ്.കെ ജനറൽ സെക്രട്ടറിയും, അഹമ്മദ് റഫീഖ്, ഷാനിബ് കെ ടി എന്നിവർ വൈസ് പ്രെസിഡന്റുമാരുമാണ്. ഹാരിസ് എം.സിയാണ് ജോയിന്റ് സെക്രട്ടറി. അഷ്റഫ് പി എം, മഹ് മൂദ് മായൻ, മൂസ കെ.ഹസൻ, ഉബൈസ്, ശരീഫ് പി.എസ്.എം, ഫൈസൽ ടി.വി, മുഹമ്മദ് മുസ്തഫ, ഇർഷാദ് കുഞ്ഞിക്കനി, സുഹൈൽ റഫീഖ്, ഡോ. സാബിർ, ബഷീർ പി.എം, യൂനുസ്രാജ് എന്നിവർ ഏരിയാ സമിതി അംഗങ്ങളുമാണ്.
റിഫ ഏരിയയിലെ യൂണിറ്റുകളുടെ പുനഃസംഘാടനവും നടന്നു. വെസ്റ്റ് റിഫ യൂണിറ്റ് – മൂസ കെ. ഹസൻ (പ്രസിഡന്റ് ), ഉബൈസ് (സെക്രട്ടറി), അഷ്റഫ് അലി (വൈ. പ്രസിഡന്റ് ), ബഷീർ കാവിൽ (ജോ. സെക്രട്ടറി), ആലി യൂണിറ്റ് – മുഹമ്മദ് ശരീഫ് പി.എസ് (പ്രസിഡന്റ്), ഫൈസൽ ടി.വി (സെക്രട്ടറി), ഹാരിസ് (വൈ. പ്രസിഡന്റ്), നസീം സബാഹ് (ജോ. സെക്രട്ടറി), ഈസ ടൗൺ യൂണിറ്റ് – മുഹമ്മദ് മുസ്തഫ (പ്രസിഡന്റ്), ഇർഷാദ് കുഞ്ഞിക്കനി (സെക്രട്ടറി), ഷാഹുൽ ഹമീദ് (വൈ. പ്രസിഡന്റ്), സജീർ കുറ്റിയാടി (ജോ. സെക്രട്ടറി), ഹാജിയാത് യൂണിറ്റ് – സുഹൈൽ റഫീഖ് (പ്രസിഡന്റ്), ഡോ.സാബിർ (സെക്രട്ടറി), നജാഹ് (വൈ. പ്രസിഡന്റ്), അബ്ദുൽ ജലീൽ മുട്ടിക്കൽ (ജോ. സെക്രട്ടറി), ഈസ്റ്റ് റിഫ യൂണിറ്റ് – ബഷീർ പി.എം (പ്രസിഡന്റ്), യൂനുസ് രാജ് (സെക്രട്ടറി), അബ്ദുശ്ശരീഫ് കായണ്ണ (വൈ. പ്രസിഡന്റ്), അബ്ദുൽ സലാം (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡൻറ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി, വൈസ് പ്രസിഡന്റുമാരായ ജമാൽ നദ്വി, സമീർ ഹസൻ, കൂടിയാലോചനാ സമിതി അംഗങ്ങളായ അബ്ബാസ് എം, അബ്ദുൽ ഹഖ് എന്നിവർ തെരെഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.