മനാമ: ഫ്രന്റ്സ് അസോസിയേഷൻ മുഹറഖ് ഏരിയ 2024 -2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് റൗഹൂഫ് പ്രസിഡൻ്റും സലാഹുദ്ധീൻ കുന്നത്ത് സെക്രട്ടറിയുമാണ്. മുഹമ്മദലി എൻ.കെ, ജലീൽ (വൈസ് പ്രസിഡന്റ് ), ഷക്കീബ് വി.പി(അസി :സെക്രട്ടറി),അബ്ദുൽ ഖാദിർ മറാസീൽ, ബഷീർ മലയിൽ,ഖാലിദ് മുസ്ത്വഫ, ശാക്കിർ ചാലിൽ (സമിതി അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
മുഹറഖ് ഏരിയയിലെ യൂണിറ്റുകളുടെ പുന:സംഘാടനവും നടന്നു. മുഹറഖ് യൂണിറ്റ് അബ്ദുൽ ജലീൽ(പ്രസിഡന്റ്), ഷാക്കിർ (സെക്രട്ടറി), ഹംസ(വൈസ് പ്രസിഡന്റ്), സലാഹുദ്ധീൻ (ജോയിന്റ് സെക്രട്ടറി), ഹിദ്ദ് യൂണിറ്റ് – ജലീൽ വി.കെ (പ്രസിഡന്റ് ), സി.കെ. നൗഫൽ (സെക്രട്ടറി), ഫൈസൽ (വൈസ് പ്രസിഡന്റ്), ഖാലിദ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടത്.
ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം. എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ ജാസിർ.വി. പി, ജലീൽ തുടങ്ങിയവർ തെരെഞ്ഞെടുപ്പുകൾക് നേതൃത്വം നൽകി.