ന്യൂഡല്‍ഹി: ഹമാമസ് അനുകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം. പ്രധാന ഇടങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനാ ദിവസമായതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇസ്രയേല്‍ എംബസിക്കും ജൂതമതസ്ഥാപനങ്ങള്‍ക്കും ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ഹമാസ് അനകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് നിര്‍ദേശത്തിന്റെ ഭാഗമായമാണ് സുരക്ഷ ശക്തമാക്കിയ നടപടി. ഇന്നലെ രാത്രി ഡല്‍ഹി ജുമാ മസ്ജിദിന് സമീപത്തുള്‍പ്പടെ പൊലീസ് പട്രോളിങ് നടത്തിയിരുന്നു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു