തിരുവനന്തപുരം: എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഒരുക്കാനുള്ള
നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. ലൈഫ് ഭവന പദ്ധതിയുടെ കരട് ലിസ്റ്റിന്മേലുള്ള രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുകയാണ്. പരാതിയോ ആക്ഷേപമോ ഉള്ളവർ അതിനകം ഓൺലൈനിൽ അറിയിക്കണം. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് അപ്പീൽ പരിഗണിക്കുക. ഇനി ഒരു അപ്പീൽ അവസരം ഇല്ല എന്നതിനാൽ, ഗൗരവമായി ഈ സാധ്യത ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ജൂലൈ 20നകം അപ്പീലുകൾ തീർപ്പാക്കി, പുതുക്കിയ പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും.
