മനാമ: ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ, ഹൂറ ബ്രാഞ്ചിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ 7മണി മുതൽ ഉച്ചക് 12മണി വരെ നടന്ന ക്യാമ്പിൽ ബഹറൈൻ പാർലിമെന്റ് അംഗവും ഫോറിൻ അഫ്ഫയെര്സ് കമ്മിറ്റി ചെയർമാനുമായ ഡോ: ഹസൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥിയായിരുന്നു. വിദേശികളും സ്വദേശികളും ഉൾപ്പെടെ 1000ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
ക്യമ്പിൽ പങ്കെടുത്തവർക്ക് തികച്ചും സൗജന്യമായി ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, sgpt, SPO2, രക്ത സമ്മർദ്ദം, BMI തുടങ്ങിയ ടെസ്റ്റുകളും, ജനറൽ ഡോക്ടർമാരായ ഡോക്ടർ മുഹമ്മദ് സാക്കിർ, ഡോക്ടർ നന്ദിനികുട്ടി, അസ്ഥിരോഗ വിഭാഗത്തിൽ ഡോക്ടർ ബഷീർ അഹമ്മദ്, ചർമ്മരോഗവിഭാഗത്തിൽ ഡോക്ടർ റസിയ മുഷ്താകഖ്, ഇ എൻ ടി ഡോക്ടർ സാൻഡ്ര തോമസ് ദന്തരോഗ വിഭാഗത്തിൽ ഡോക്ടർ ക്രിസ്ബ, ഡോക്ടർ ശ്രുതി ഡോക്ടർ സുജയ് സുകുമാരൻ തുടങ്ങിയവർ സൗജന്യമായി രോഗികളെ പരിശോധിച്ചു. ബഹ്റൈൻ ട്രാഫിക് മന്ത്രാലയത്തിന്റെ ബോധവത്കരണ ക്ളാസും ക്യാമ്പിൽ ശ്രദ്ധയാകർഷിച്ചു.