കോവിഡ് -19 ന്റെ വ്യാപനത്തിനിടയിൽ എട്ട് സാമ്പത്തിക സംരംഭങ്ങൾക്ക് കീഴിൽ BD4.3 ബില്ല്യൺ മൂല്യമുള്ള ഒരു സാമ്പത്തിക പാക്കേജ് അംഗീകരിച്ചു.
ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്ക് വൈദ്യുതി, വെള്ളം എന്നിവയുടെ ചെലവ് സർക്കാർ വഹിക്കും. അതോടൊപ്പം വായ്പ്പാ തിരിച്ചടവ് ആറ് മാസത്തേക്ക് മരവിപ്പിച്ചു.
ഫിനാൻസ് ആൻഡ് നാഷണൽ ഇക്കോണമി മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖാലിദ് അൽ ഖലീഫ, ഇൻഡസ്ടറി, കോമേഴ്സ് ആൻഡ് ടൂറിസം മന്ത്രി സായിദ് അൽ സയാനി, സി.ബി.ബി ഗവർണർ റഷീദ് അൽ മറാജ്, ലേബർ, സോഷ്യൽ ഡെവലപ്മെന്റ് മന്ത്രി ജമീൽ ഹുമൈദാനും എലെക്ട്രിസിറ്റി ആൻഡ് വാട്ടർ അഫേഴ്സ് മന്ത്രി വായേല് മുബാറക് എന്നിവരുടെ അധ്യക്ഷതയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.