തിരുവനന്തപുരം∙ രക്തസാക്ഷി വിഷ്ണുവിന്റെ പേരിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി.രവീന്ദ്രൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. വഞ്ചിയൂർ ഏരിയാ കമ്മിറ്റിയുടേതാണ് നടപടി. 2008ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനാണ് ഫണ്ട് ശേഖരിക്കാൻ തീരുമാനിച്ചത്. അന്ന് ഏരിയ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ നായർ. വിഷ്ണുവിന്റെ കുടുംബത്തിന് ധനസഹായം നൽകിയശേഷം 5 ലക്ഷം രൂപ കേസിന്റെ നടത്തിപ്പിനായി മാറ്റിവച്ചു. ഈ തുക രവീന്ദ്രൻനായർ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്നാണ് പരാതി ഉയർന്നത്. വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാർട്ടിയെ സമീപിച്ചതിനെ തുടർന്ന് ജില്ലാ സെക്രട്ടറി വി.ജോയിയെ അന്വേഷണ കമ്മിഷനായി നിയമിച്ചു. വീഴ്ചയുണ്ടായെന്ന കമ്മിഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷ്ണുവിന്റെ കുടുംബമോ പാർട്ടിയോ പൊലീസില്‍ പരാതി നൽകിയിട്ടില്ല. വിഷ്ണു കേസിൽ കുറ്റാരോപിതരായ 13 ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടിരുന്നു. കൈതമുക്ക് പാസ്പോർട്ട് ഓഫിസിനു മുന്നിൽ 2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്.
Trending
- കൗമാരക്കാരിയെ നിര്‍ബന്ധിച്ച് ലൈംഗികത്തൊഴിലിന് വിട്ടു; രണ്ടാനമ്മയ്ക്ക് മൂന്നു വര്‍ഷം തടവ്
- 126 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- ബഹ്റൈനില്‍ പ്രീമിയം എയര്‍ലൈന്‍ വരുന്നു
- ദമ്മാമിലേക്ക് ബഹ്റൈന്‍ ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കും
- ബഹ്റൈനില്‍ ചന്ദ്രദര്‍ശന സമിതി ചൊവ്വാഴ്ച യോഗം ചേരും
- ബഹ്റൈനില്‍ റമദാനിന് മുന്നോടിയായി വിപണി പരിശോധന ഊര്‍ജിതം
- സര്‍ക്കാര്‍ സ്കൂളുകളില്‍ ഐ.ബി. പ്രോഗ്രാം: ധാരണാപത്രം ഒപ്പുവെച്ചു
- ബി.ഡി.എഫ്. പ്രത്യേക സൈനിക കോഴ്സിന്റെ ബിരുദദാന ചടങ്ങ് നടത്തി



