മനാമ: റമദാൻ പുണ്യമാസത്തിൽ തൊഴിലാളി സുഹൃത്തുക്കളുമൊത്ത് എറണാകുളം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് ഭാരവാഹികൾ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
സംഘടനയുടെ വൈസ് പ്രസിഡന്റ് ഷാനവാസ് സേട്ടിന്റെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് രമേശ് രമു, സെക്രട്ടറി പത്മകുമാർ മേനോൻ, ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ പങ്കെടുത്തു.
