പാരിസ്: ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനു തിരിച്ചടി. ഇന്നലെ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ മാക്രോണിന്റെ ടുഗതര്‍ അലയന്‍സ് മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഏജന്‍സികളുടെ പോള്‍ റിപ്പോര്‍ട്ട് പ്രകാരം മറൈന്‍ ലീ പെന്നിന്റെ തീവ്ര വലതുക്ഷപാര്‍ട്ടിയാണ് മുന്നില്‍. അടുത്തയാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനു ശേഷമേ അന്തിമ ഫലം അറിയാനാവൂ.
പ്രാഥമിക കണക്കുകള്‍ പ്രകാരം നാഷണല്‍ റാലിയുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സഖ്യം 34 ശതമാനം വോട്ട് നേടി. ഇടതുപക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യത്തിന് 28.1 ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്. 20.3 ശതമാനം വോട്ടു കിട്ടിയ മക്രോണിന്റെ പാര്‍ട്ടി മൂന്നാം സ്ഥാനത്താണ്.
577 അംഗങ്ങളുള്ള ദേശീയ അസംബ്ലിയില്‍ 289 അംഗങ്ങളുടെ പിന്തുണയാണ് പാര്‍ട്ടികള്‍ക്ക് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. ജൂലൈ ഏഴിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയായാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടാനുള്ള സാധ്യത നാഷണല്‍ റാലി പാര്‍ട്ടിക്കാണെന്നാണ് വിലയിരുത്തല്‍. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 289 സീറ്റുകളില്‍ കുറവ് വന്നാല്‍ തെരഞ്ഞെടുപ്പ് ഫലം കൂടുതല്‍ അനിശ്ചിതത്വത്തിലേക്ക് നീങ്ങിയേക്കാനും സാധ്യത കല്പ്പിക്കുന്നു. അങ്ങനെ വന്നാല്‍ തൂക്കുസഭയിലേക്കാവും കാര്യങ്ങള്‍ എത്തുക. 49.5 ദശലക്ഷം വോട്ടര്‍മാരാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖരപ്പെടുത്തുന്നത്.