മനാമ: ബഹ്റൈനിലെ അൽ ലൂസിയിൽ എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമടക്കം നാല് പേർ മരിച്ചു.

20ഓളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർക്ക് പ്രഥമ ശുശ്രൂഷ നൽകിയതായും സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.




