മനാമ: റാംലിയിലെ നിർമാണ സ്ഥലത്ത് നിന്ന് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച കേസിൽ നാല് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.23 നും 34 നും ഇടയിൽ പ്രായമുള്ള പാകിസ്താൻ പ്രവാസികളാണ് പ്രതികൾ. ഇവർക്ക് കോടതി മൂന്ന് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. മഴവെള്ളം ഒഴുക്കിവിടാൻ വേലിക്ക് കീഴിൽ കുഴിച്ച കിടങ്ങിലൂടെയാണ് പ്രതികൾ സൈറ്റിലേക്കെത്തിയത്. ബിൽഡിംഗ് ഗാർഡ് ഇവരെ കണ്ടതായി മൊഴി നൽകി.
പ്രതികൾ തന്നെ കയർ ഉപയോഗിച്ച് കസേരയിൽ കെട്ടിയിടുകയും തുടർന്ന് സുരക്ഷാ ക്യാമറയുടെ കണക്ഷനുകൾ വിച്ഛേദിക്കുകയും ചെയ്തെന്നും ഗാർഡ് മൊഴി നൽകിയിരുന്നു. കേബിളുകൾ 2,000 ദീനാറിനാണ് പ്രതികൾ വിറ്റത്.