കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയിൽ കണ്ടെത്തി. മൂന്ന് പേരുടെ മൃതദേഹങ്ങൾ വെട്ടേറ്റ നിലയിലും ഒരാൾ തൂങ്ങി മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. നീലേശ്വരം സ്വദേശി രാജേന്ദ്രനും ഭാര്യയും രണ്ട് മക്കളുമാണ് മരിച്ചത്. രാജേന്ദ്രന്റെ ഭാര്യ അനിത(50), മക്കളായ ആദിത്യ രാജ്. (24), അമൃത (21) എന്നിവരാണ് മരിച്ചത്. രാജേന്ദ്രൻ തൂങ്ങിമരിച്ച നിലയിലും ഭാര്യയും രണ്ട് മക്കളും വെട്ടേറ്റ് മരിച്ചനിലയിലുമായിരുന്നു. ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നതിന് ശേഷം രാജേന്ദ്രൻ തൂങ്ങിമരിച്ചതാണെന്നാണ് പൊലീസ് നിഗമനം. രാവിലെ വീട് തുറക്കാത്തിനെ തുടർന്ന് നാട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
