മനാമ: ഗുരുതരമായ ലംഘനങ്ങളുടെ പേരിൽ ഈ വർഷം ബഹ്റൈനിൽ നാല് സ്വകാര്യ മെഡിക്കൽ സെന്ററുകളുടെ ലൈസൻസ് പിൻവലിച്ചു. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻഎച്ച്ആർഎ) ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം അൽ ജലഹ്മയാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയത്. ഈ സ്ഥാപനങ്ങൾ ലൈസൻസില്ലാത്ത വ്യക്തികളെ നിയമിക്കുകയും നിയമവിരുദ്ധ സേവനങ്ങൾ നൽകുകയും അനധികൃത ഉപകരണങ്ങളും കാലഹരണപ്പെട്ട മരുന്നുകളും ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തി.
ഈ കേന്ദ്രങ്ങളുടെ ചുമതലയുള്ള ഡയറക്ടർമാരുമായി എൻഎച്ച്ആർഎ അക്കൗണ്ടബിലിറ്റി കമ്മിറ്റി നിയമലംഘനങ്ങൾ അന്വേഷിക്കുകയും ഒരു ജഡ്ജിയുടെ അധ്യക്ഷതയിൽ, അന്വേഷണ പാനൽ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിക്കുകയും അവരുടെ ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തു. നിയമലംഘനങ്ങൾ തടയുന്നതിനും രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പരിശോധന കാമ്പെയ്നുകൾ തുടരുമെന്ന് ഡോ. മറിയം അൽ ജലഹ്മ വ്യക്തമാക്കി.