മസ്കറ്റ്: ഒമാനിലെ വാദി അൽ കബീർ പള്ളിക്ക് സമീപമുണ്ടായ വെടിവയ്പ്പിൽ നാല് മരണം. നിരവധിപേർക്ക് പരിക്കേറ്റതായും ഒമാനി പൊലീസ് അറിയിച്ചു. ഇന്നുരാവിലെയാണ് സംഭവം.പ്രഭാത പ്രാർത്ഥനയ്ക്കായി മസ്ജിദിൽ അനേകം പേർ ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് വെടിവയ്പ്പുണ്ടായത്.
വെടിയൊച്ചകൾക്കിടയിൽ ആളുകൾ പ്രാണരക്ഷാർത്ഥം ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനിടെ പള്ളിക്ക് ചുറ്റുമായി പൊലീസ് വാഹനങ്ങൾ എത്തുന്നതും ദൃശ്യങ്ങളിലുണ്ട്. വെടിവയ്പ്പിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വെടിവയ്പ്പിൽ നാലുപേരുടെ മരണത്തിൽ അധികൃതർ അനുശോചനം അറിയിച്ചു.