കരിപ്പൂര്‍: യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണം കടത്തിയ നാല് പേരെ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഇവരില്‍നിന്ന് മൂന്ന് കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണവും, ഫ്ലൈ ദുബായ് വിമാനത്തില്‍ ദുബായിൽ നിന്നെത്തിയ മൂന്ന് പേരില്‍നിന്ന് ഒന്നരകിലോയിലേറെ സ്വര്‍ണവും പിടികൂടി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ചാർട്ടേർഡ് വിമാനങ്ങളിലാണ് സ്വർണ്ണക്കടത്ത് നടക്കുന്നത്.