മനാമ: രാജ്യത്ത് ആദ്യമായി ഇരട്ട തലക്കെട്ടിൽ നടക്കുന്ന ഫോർമുല വണ്ണിന്റെ രണ്ടാമത്തെ മത്സരമായ ഫോർമുല 1 റോളക്സ് സഖീർ ഗ്രാൻഡ് പ്രീയ്ക്ക് തുടക്കമായി. ഫോർമുല 1 സഖീർ ഗ്രാൻഡ് പ്രീയുടെ ആദ്യ ദിനം നടന്ന രണ്ട് പരിശീലന സെഷനുകളിലും മെഴ്സിഡസിന്റെ ജോർജ് റസ്സൽ ഒന്നാമതെത്തി. ലോകചാമ്പ്യൻ ലൂയിസ് ഹാമിൽട്ടൺ കോവിഡ് ബാധിച്ചതിനെ തുടർന്ന് പിന്മാറേണ്ടി വന്നതിനാൽ പകരക്കാരനായാണ് ജോർജ് റസ്സൽ ട്രാക്കിലിറങ്ങിയത്.
ആദ്യ പരിശീലന സെഷനിൽ റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പെൻ രണ്ടാമതും അലക്സാണ്ടർ ആൽബോൺ മൂന്നാമതുമെത്തി. മെഴ്സിഡസിന്റെ വാൾട്ടേറി ബോട്ടാസ് നാലാമതും ആൽഫാ ടോറിയുടെ ഡാനിൽ കിവ്യാത് അഞ്ചാമതും ഫിനിഷ് ചെയ്തു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
രണ്ടാം പരിശീലന സെഷനിൽ റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പെൻ രണ്ടാമതും റേസിംഗ് പോയിന്റിന്റെ സെർജിയോ പെരെസ് മൂന്നാമതും എത്തി. റെനാൾട്ടിന്റെ എസ്റ്റെബാൻ ഒകോൺ, റെഡ്ബുള്ളിന്റെ അലക്സാണ്ടർ ആൽബോൺ അഞ്ചാമതും ഫിനിഷ് ചെയ്തു.
മൂന്നാം പരിശീലന മത്സരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നടക്കും. രാത്രി എട്ടിന് യോഗ്യത മത്സരവും നടക്കും. ഞായറാഴ്ച രാത്രി 8.10 ന് ഫൈനൽ നടക്കും.