മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹറിനുള്ള മൂന്ന് ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കൂടി സഹകരിച്ച് സംഘടിപ്പിക്കുന്ന 169മത് ഗുരുജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ഇന്ത്യയുടെ മുൻ രാഷ്ട്രപതി രാമനാഥ് കോവിന്ദ് കുടുംബസമേതം സന്ദർശിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കൂറമുള്ളിലും ജനറൽ സെക്രട്ടറി ബിനുരാജും കൂടി ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
തുടർന്ന് കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ ശിവഗിരി മഠം സ്വാമിമാരുടെയും ബി.കെ.ജി ഹോൾഡിങ് ചെയർമാൻ കെ.ജി ബാബുരാജിന്റെയും സാന്നിധ്യത്തിൽ പ്രശസ്ത സിനിമാതാരം നവ്യ നായർ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ ആശംസകളും അറിയിച്ച് സംസാരിച്ചു.