കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ.കെ രാമചന്ദ്രന് മാസ്റ്റര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. 78 വയസായിരുന്നു. 1991 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ കല്പറ്റ മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാമചന്ദ്രന് മാസ്റ്റര്‍ 1995-96 കാലത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.2004 മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.


