മുംബൈ: മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ച സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. മുംബൈ ബാന്ദ്ര സൊസൈറ്റിയിൽ ഇന്നലെയായിരുന്നു സംഭവം. സൊസൈറ്റിയിലെ താമസക്കാരന്റെ പരാതിയിലാണ് കാംബ്ലിയെ ബാന്ദ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സച്ചിൻ ടെണ്ടുൽക്കറിന്റെ സഹപാഠി കൂടിയാണ് കാംബ്ലി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസെടുത്ത കാംബ്ലിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. മദ്യപിച്ചെത്തിയ കാംബ്ലി സൊസൈറ്റി കോംപ്ലക്സിലെ വാച്ച്മാനുമായും മറ്റ് താമസക്കാരുമായും വാക്കേറ്റമുണ്ടായതായും പരാതിയുണ്ട്.
