മനാമ : മുൻ ബഹ്റൈൻ പ്രവാസി മരണപ്പെട്ടു, കാസറഗോഡ് ചെമ്മനാട് സ്വദേശി ചിറാക്കൽ മുനീർ (65) മരണപ്പെട്ടു. 2018 വരെ ഇസാ ടൌൺ ഒരു സ്വദേശി പൗരന്റെ കൂടെ ജോലി ചെയ്തിരുന്ന മുനീർ 2018ൽ പ്രവാസം നിർത്തി നാട്ടിൽ പോയി, കഴിഞ്ഞ ഒരു വർഷമായി അസുഖ ബാധിതനായി കഴിയുകയായിരുന്നു, സഹോദരൻ രിഫായി ബഹറിനിൽ ജോലി ചെയ്യുന്നുണ്ട്.


